ഞാൻ മരിക്കുന്നില്ലല്ലോ...... പ്രതീക്ഷ നൽകുന്ന ഹോപ്പ് പ്രകാശിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ.

ഞാൻ മരിക്കുന്നില്ലല്ലോ......  പ്രതീക്ഷ നൽകുന്ന ഹോപ്പ് പ്രകാശിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ.
Jan 16, 2025 08:56 AM | By PointViews Editr

             ഞാൻ മരിക്കുന്നില്ലല്ലോ, മരിച്ചു കഴിഞ്ഞാൽ പ്രസക്തി നഷ്ടപ്പെടുമോ എന്ന് അവർ ഭയപ്പെടുന്നു. അവർക്ക് പ്രത്യാശ നൽകുന്നതിനായി ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ഹോപ്പ് പ്രകാശനം ചെയ്യുകയാണ് എന്ന് പോപ്പ് ഫ്രാൻസിസ് പറയുമ്പോൾ ഏവരുടെയും മനസ്സിൻ നിറയുക മരണത്തെ കുറിച്ചുള്ള ഭീതിയല്ല. പകരം, ഏറ്റവും താത്വികമായ ഒരു ഫലിതം കേട്ട് ചുണ്ടിൽ വിരിയുന്ന ഒരു ചിരിയാണ്. അതെ, ആ ചിരിയിലൂടെ പ്രതീക്ഷ വിരിയിക്കുകയാണ് ലോകത്തിൻ്റെ ആത്മീയാചാര്യൻ എന്ന് വിളിക്കപ്പെടുന്ന ഫ്രാൻസിസ് മർപ്പാപ്പ തൻ്റെ ഹോപ് എന്ന ആത്മകഥയിലൂടെ. മാർപ്പാപ്പയുടെ ആത്മകഥ ഹോപ് ( hope) ഇന്നലെ പ്രകാശനം ചെയ്തു.

ഇത് ആദ്യമായാണ് ഒരു മാർപ്പാപ്പ ജീവിച്ചിരിക്കുമ്പോൾ ആത്മകഥ പ്രകാശനം ചെയ്യുന്നത്. മാർപ്പാപ്പമാർ പലരും ആത്മകഥകൾ എഴുതിയിട്ടുണ്ടെങ്കിലും ജീവിച്ചിരുന്നപ്പോൾ പ്രകാശനം ചെയ്തിട്ടില്ല. എന്നാൽ സഭയിൽ വൻ നവീകരണങ്ങൾക്ക് വഴിതെളിച്ച ഫ്രാൻസിസ് മാർപ്പാപ്പ ആത്മകഥയിലും പതിവ് തെറ്റിച്ചു. ജീവിച്ചിരിക്കുമ്പോൾ തന്നെ ഏറ്റവും പ്രശസ്തനായിരുന്ന ബനഡിക്ട് പതിനാറാമൻ്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടാണ് ജോർജ് മാരിയോ ബർഗോളിയോ (Jorge Mario Bergoglio) എന്ന ഫാൻസിസ് മാർപ്പാപ്പ കത്തോലിക്ക സഭയുടെ തലവനാകുന്നത്. വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വർദ്ധക്യ സഹജമായ അസുഖങ്ങളാൽ വലഞ്ഞ് സ്ഥാനത്യാഗം ചെയ്യാൻ പല തവണ വഴികൾ തേടുമ്പോഴും അദ്ദേഹത്തിൻ്റെ ഉപദേശകൻ കൂടിയായിരുന്ന കാർഡിനൽ ജോസഫ് റാറ്റ്സിങ്ങർ അത് വിലക്കുകയായിരുന്നു. ജോൺ പോൾ മാർപ്പാപ്പയ്ക്ക് ശേഷം ജോസഫ് റാറ്റ്സിങ്ങർ ആയിരിക്കും അടുത്ത മാർപ്പാപ്പയെന്ന് ലോകത്തുള്ള സകല കത്തോലിക്കാ വിശ്വാസികളും നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. അതിനാൽ തന്നെ ജോൺ പോൾ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്യുന്നതിൽ ആരും എതിർപ്പ് പ്രകടിപ്പിക്കുമായിരുന്നില്ല. പക്ഷെ അങ്ങനെയൊരു വ്യത്യസ്ത രീതിയിൽ ദൗത്യം ഏറ്റെടുക്കാൻ മഹാനായ ജോസഫ് റാറ്റ്സിങ്ങർ തയാറായില്ല. വിരമിച്ച മാർപ്പാപ്പാമാർ മുൻപും ചരിത്രത്തിൽ ഉണ്ടെങ്കിലും സമീപ നൂറ്റാണ്ടുകളിൽ ഇല്ലെന്നും ഒരാൾ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടാൽ മരണ ശേഷമേ അടുത്ത മാർപാപ്പ തിരഞ്ഞെടുക്കപ്പെടാവൂ എന്നും പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് ജോസഫ് റാറ്റ്സിങ്ങർ മാർപ്പാപ്പ പദവിയിലേക്ക് കടന്നു വരാൻ വിസമ്മദിച്ചത്. അതിനദ്ദേഹം പറഞ്ഞ തമാശ വിരമിച്ച മാർപ്പാപ്പയ്ക്ക് സഭയിൽ നൽകാനുള്ള പദവിക്ക് പേര് കണ്ടെത്താനാകില്ല എന്നാണ്.

പിന്നീട് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മരണശേഷം പുതിയ മാർപ്പാപ്പായ്ക്കായി നടത്തിയ തിരഞ്ഞെടുപ്പിൽ ജോസഫ് റാറ്റ്സിങ്ങർ മാർപ്പാപ്പയായി വാഴിക്കപ്പെട്ടു. തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം വിശുദ്ധ ബനഡിക്ടിൻ്റെ നാമം സ്വീകരിച്ച് ബനഡിക്ട് പതിനാറാമൻ എന്ന് അറിയപ്പെട്ടു. ആ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ രണ്ടാമതെത്തിയത് അർജൻ്റീനക്കാരൻ ആയ കർദ്ദിനാൾ ജോർജ്ജ് മരിയോ ബർഗോഗ്ളിയോ ആയിരുന്നു എന്നാണ് പറയപ്പെട്ടിരുന്നത്. ഈശോസഭാ വൈദീകനായിരുന്നു ജോർജ് മാരിയോ.

പ്രായാധിക്യം ബാധിച്ച ശേഷം മാർപ്പാപ്പയായ ബനഡിക്ട് പതിനാറാമൻ സഭയിൽ നവീകരണത്തിന് തുടക്കം കുറിച്ചു. സഭയുടെ ചരിത്രത്തിൽ തുറന്ന നയങ്ങളും ഉറച്ച പാരമ്പര്യവും എന്ന ജനകീയവും വിശ്വാസപരവുമായ നിലപാട് സ്വീകരിച്ച ബനഡിക്ട് പതിനാറാമൻ പക്ഷെ പ്രായാധിക്യം കൊണ്ട് വലഞ്ഞു. ജോൺ പോൾ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്യാൻ വഴി തേടിയപ്പോൾ  വിശദീകരിക്കാൻ സാധിക്കുന്ന ഒരു പദവി നൽകാനില്ല എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയ ബനഡിക്ട് പതിനാറാമൻ ലോകത്തെയാകെ ഒരു ദിനത്തിൽ പെട്ടെന്ന് ഞെട്ടിച്ച് സ്ഥാനത്യാഗം ചെയ്തു. കൂടുതൽ കരുത്തനും ജ്ഞാനിയും ആയ ഒരാൾ സഭയുടെ തലവനായി എത്തേണ്ടതുണ്ട് എന്നാണ് അതിനദ്ദേഹം പറഞ്ഞ ന്യായം. വിരമിച്ച മാർപാപ്പയ്ക്ക് പോപ് എമിരറ്റസ് എന്ന് പദവിയും നിശ്ചയിച്ചത് അദ്ദേഹമാണ്. പിന്നീടാര് എന്നത് സഭാ വിശ്വാസികളിൽ ആശങ്കയും പ്രതീക്ഷയും നിറയ്ക്കുന്ന ചോദ്യമായി മാറി. ലോകമാകെ അറിയപ്പെടുന്ന കർദ്ദിനാൾമാർ അന്ന് അധികമുണ്ടായിരുന്നില്ല എന്നതാണ് വിശ്വാസികളെ ആശങ്കാകുലരാക്കിയത്. പല പേരുകൾ പുറത്ത് ചർച്ച ചെയ്തെങ്കിലും സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് മാർപ്പാപ്പ ഒന്നും പറയാതെ റോമിന് പുറത്തെ മാർപ്പാപ്പയുടെ വിശ്രമ മന്ദിരത്തിലേക്ക് താമസം മാറ്റി. പ്രഗത്ഭനായ ഒരാൾ വന്നിരിക്കും എന്ന് മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

ഒടുവിൽ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തുടങ്ങി. ദീർഘകാലമെടുക്കും തിരഞ്ഞെടുപ്പ് പൂർത്തിയാകാൻ എന്നായിരന്നു വിശ്വാസികളും ലോകവും കരുതിയത്. എന്നാൽ എല്ലാവരേയും ഞെട്ടിച്ച് തിരഞ്ഞെടുപ്പ് അതിവേഗം അവസാനിച്ചു. അർജൻ്റീനയിൽ നിന്നുള്ള ജോർജ് മാരിയോ ബർഗോളിയോ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാവരും കൗതുകത്തോടെയാണ് ജോർജ് മരിയോയെ കാത്തിരുന്നത്. കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്ന മുഖവും ചിരിയുമായി ജോർജ് മരിയോ നഗരത്തിനും ജനത്തിനും മുന്നിൽ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ 7 നൂറ്റാണ്ടുകളിലെ എങ്കിലും സഭാ ചരിത്രത്തിലും ലോക ചരിത്രത്തിലും ഒരുപാട് ചർച്ചകൾക്ക് കാരണമായിട്ടുള്ള സന്യാസ സഭയാണെങ്കിലും ആദ്യമായിട്ടാണ് ഒരു ഈശോസഭാ വൈദികൻ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് എന്ന പ്രത്യേകതയും കൂടി ഉണ്ടായിരുന്നു ഈ തിരഞ്ഞെടുപ്പിന്. മാർപ്പാപ്പമാരുടെ നാമ സ്വീകരണത്തിൽ തന്നെ നിലപാടു വ്യക്തമാക്കിയായിരുന്നു ജോർജ് മാരിയോയുടെ കടന്നുവരവ്. ദരിദ്രരുടേയും രോഗികളുടെയും സകലവിധ ദൈന്യജനതകളുടെയും സേവനത്തിനായി സ്വയം സമർപ്പിച്ച വിശുദ്ധ ഫ്രാൻസിസ് പുണ്യവാളൻ്റെ പേരാണ് ജോർജ്ജ് മാരിയോ തൻ്റെ മാർപ്പാപ്പാ പദവിയിൽ സ്വീകരിച്ചത്. കത്തോലിക്കാ സഭയിൽ അതും ഒരു കൗതുകവും പ്രതീക്ഷയുമായി. വിശുദ്ധ ഫ്രാൻസിനെ മാതൃകയാക്കി പേര് സ്വീകരിക്കുന്ന ആദ്യ മാർപ്പാപ്പയെന്ന പ്രത്യേകതയും ഫ്രാൻസിസ് നേടി.

ഒരേ സമയം ലളിത ജീവിതം നയിക്കുകയും തുറന്ന സമീപനം നടപ്പിലാക്കുകയും ചെയ്യുന്ന ഫ്രാൻസിസ് പാപ്പാ, വിരമിച്ച ബനഡിക്ട് മാർപ്പാപ്പയുടെ മാനസപുത്രനായാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്നത് പിന്നീടുള്ള നിലപാടുകളിൽ തെളിഞ്ഞു. സഭയുടെ ഓരോ നയ രൂപീകരണ വേളയിലും ഫ്രാൻസിസ് മാർപ്പാപ്പ ബനഡിക്ട് പാപ്പായെ പോയി കാണുകയും മണിക്കൂറുകളോളം അദ്ദേഹത്തോട് ചർച്ചകൾ നടത്തിയും പ്രാർത്ഥിച്ചും സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. തുറന്ന സമീപനവും ഉറച്ച വിശ്വാസ തീരുമാനങ്ങളും കടുത്ത നടപടികളും ഫ്രാൻസിസ് മാർപ്പാപ്പയുടെ മുഖമുദ്രയാണ്. പതിവുകൾ എല്ലാം തെറ്റിക്കുന്ന പ്രകൃതം. പക്ഷെ വിശ്വാസ പാരമ്പര്യത്തിൽ ഉറച്ച നിലപാട്. ഈ നിലപാട് കൂടുതൽ പേരേ ക്രിസ്ത്യൻ വിശ്വാസങ്ങളിലേക്ക് ആകർഷിക്കുകയാണിപ്പോൾ. അത്തരത്തിൽ പതിവ് തെറ്റിച്ചാണ് ഇപ്പോൾ ആത്മകഥയും പ്രസിദ്ധീകരിക്കുന്നത്.

കത്തോലിക്കാ സഭ 2025 പ്രത്യാശയുടെ ജൂബിലി വർഷമായി പ്രഖ്യാപിച്ച് ആചരിക്കുകയാണിപ്പോൾ. അതിൻ്റെ പ്രത്യേകതകൾ കൂടി കണക്കിലെടുത്താണ് ഫ്രാൻസിസ് പാപ്പയുടെ മരണത്തിന് മുമ്പു തന്നെ ആത്മകഥ പ്രസിദ്ധീകരിച്ചതെന്ന് പ്രസാധകരായ റാന്റം അറിയിച്ചു. പ്രശസ്ത മാധ്യമ പ്രവർത്തകൻ കാർലോ മൂസെയുടെ സഹായത്തോടെ പാപ്പ നേരിട്ടെഴുതിയതാണ് ആത്മകഥ. ആറു വർഷം കൊണ്ടാണ് പുസ്ത‌കരചന പൂർത്തിയായത്. 320 പേജുള്ളതാണ് ഇംഗ്ലീഷ്. എഡിഷൻ. ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയായ 'ഹോപ്പ്' ചൊവ്വാഴ്ച 80 രാജ്യങ്ങളിലാണ് ഒരേ സമയം പുറത്തിറങ്ങിയിട്ടുള്ളത്.

പദവിയിലിരിക്കേ ഒരു മാർപാപ്പയുടെ ആത്മകഥയിറങ്ങുന്നത് ആദ്യമാണ്. ലാറ്റിനമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസിന്റെ സ്പെയിനിലെ ബാല്യംമുതലുള്ള ജീവിതമാണ് 'ഹോപ്പി'ലെ പ്രതിപാദ്യം.

ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ കാലോ മൂസോയുമായി ഫ്രാൻസിസ് പാപ്പ നടത്തിയ ആറുവർഷത്തിലേറെ നീണ്ട സംഭാഷണങ്ങളിൽനിന്നാണ് ആത്മകഥ പിറന്നത്. മാർപാപ്പയുടെ മരണശേഷമേ ആത്മകഥയിറങ്ങൂ എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, കത്തോലിക്കാസഭാ 'പ്രത്യാശയുടെ വർഷ'മായി ആചരിക്കുന്ന ഇക്കൊല്ലംതന്നെ അത് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വന്തം തീരുമാനങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷമായ വിലയിരുത്തലും ഖേദപ്രകടനങ്ങളും ആത്മകഥയിലുണ്ട്. സഹപാഠിയെ ഇടിച്ചു ബോധം കെടുത്തിയതും ഒടിച്ച സൈക്കിൾ നന്നാക്കാനുള്ള പണം നൽകാൻ സഹപാഠിയെ നിർബന്ധിച്ചതും ചെറുപ്പകാലത്തെ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളായി പാപ്പ വിവരിക്കുന്നു. എന്നാൽ, പാപ്പയുടെ ജീവിതത്തിലെ അധികം അറിയപ്പെടാത്ത ഏടുകൾ 'ഹോപ്പി'ലും അനാവൃതമാകുന്നില്ല. 1990-92 കാലത്ത് അർജന്റീനയിലെ കോർഡോബയിൽ ചെലവിട്ടകാലവും ജർമനിയിൽ ദൈവശാസ്ത്രത്തിൽ ഗവേഷണം നടത്തിയിരുന്ന കാലവുമാണത്.

2013 മാർച്ചിൽ തന്നെ മാർപാപ്പയായി തിരഞ്ഞെടുക്കാൻ നടത്തിയ കോൺക്ലേവിനെക്കുറിച്ച് വിശദമായ വിവരണമുണ്ട്. ആദ്യ വോട്ടെടുപ്പുകൾ താൻ ശ്രദ്ധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, നാലാം വട്ടത്തിൽ 69 വോട്ടുകിട്ടയതോടെ വിധി തീരുമാനിക്കപ്പെട്ടുകഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞു. 115 കർദിനാൾമാരിൽ 77 പേരുടെ വോട്ടു കിട്ടുന്നയാളാണ് മാർപാപ്പയാകുക. മിലാൻ ആർച്ച്ബിഷപ്പ് കർദിനാൾ ആഞ്ജലോ സ്കോളയെ ആലിംഗനം ചെയ്യുകയാണ് വോട്ടെടുപ്പിന്റെ ഫലം വന്നശേഷം താൻ ആദ്യം ചെയ്തതെന്നും പാപ്പ പറയുന്നു.എന്തായാലും ലോകം ഒറ്റ ദിവസം കൊണ്ട് നെഞ്ചേറ്റുകയാണ് ഫ്രാൻസിസ് മാർപ്പാപ്പ നൽകുന്ന ഹോപ്പിനെ.

I'm not dying Pope Francis shines a light of hope.

Related Stories
കേരളത്തിലെ യഥാർഥ സാമൂഹിക നവോത്ഥാന നായകൻ്റ ചരമ ദിനം - ജനുവരി 3.

Jan 3, 2025 09:25 AM

കേരളത്തിലെ യഥാർഥ സാമൂഹിക നവോത്ഥാന നായകൻ്റ ചരമ ദിനം - ജനുവരി 3.

കേരളത്തിലെ യഥാർഥ സാമൂഹിക നവോത്ഥാന നായകൻ്റ ചരമ ദിനം - ജനുവരി...

Read More >>
കുടിയാനെ ജന്മിയാക്കിയ ഒരു പാതിരിയുടെ ചരമ വാർഷികം.

Dec 28, 2024 04:40 PM

കുടിയാനെ ജന്മിയാക്കിയ ഒരു പാതിരിയുടെ ചരമ വാർഷികം.

കുടിയാനെ ജന്മിയാക്കിയ ഒരു പാതിരിയുടെ ചരമ...

Read More >>
ഇന്ത്യയെ ഹൃദയത്തിൽ സൂക്ഷിച്ച ഒരാൾ: മാത്യു കുഴൽനാടൻ എംഎൽഎ

Dec 27, 2024 03:19 PM

ഇന്ത്യയെ ഹൃദയത്തിൽ സൂക്ഷിച്ച ഒരാൾ: മാത്യു കുഴൽനാടൻ എംഎൽഎ

ഇന്ത്യയെ ഹൃദയത്തിൽ സൂക്ഷിച്ച ഒരാൾ: മാത്യു കുഴൽനാടൻ...

Read More >>
ഡോ.മൻമോഹൻ സിംഗ്  ആരായിരുന്നു? !!!

Dec 27, 2024 10:12 AM

ഡോ.മൻമോഹൻ സിംഗ് ആരായിരുന്നു? !!!

ഡോ.മൻമോഹൻ സിംഗ് ആരായിരുന്നു?...

Read More >>
ജീവിക്കാൻ: മനുഷ്യരും വനം വകുപ്പും തമ്മിൽ തുറന്ന പോരാട്ടം വരും....

Dec 12, 2024 01:31 PM

ജീവിക്കാൻ: മനുഷ്യരും വനം വകുപ്പും തമ്മിൽ തുറന്ന പോരാട്ടം വരും....

ജീവിക്കാൻ: മനുഷ്യരും വനം വകുപ്പും തമ്മിൽ തുറന്ന പോരാട്ടം...

Read More >>
മനുഷ്യനാകണം മനുഷ്യനാകണം.. ഇന്ന് ലോക മനുഷ്യാവകാശദിനം. മനുഷ്യാവകാശ നിയമങ്ങളെ അറിയാൻ വായിക്കുക....

Dec 10, 2024 01:56 PM

മനുഷ്യനാകണം മനുഷ്യനാകണം.. ഇന്ന് ലോക മനുഷ്യാവകാശദിനം. മനുഷ്യാവകാശ നിയമങ്ങളെ അറിയാൻ വായിക്കുക....

മനുഷ്യനാകണം മനുഷ്യനാകണം.. ഇന്ന് ലോക മനുഷ്യാവകാശദിനം. മനുഷ്യാവകാശ നിയമങ്ങളെ അറിയാൻ...

Read More >>
Top Stories